കൊല്ലം പത്തനാപുരത്തെ ഔഷധി വിതരണ കേന്ദ്രത്തിലെ 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ), 20 അപ്രന്റീസ് എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും. 18 മുതൽ 41 വരെ വയസ്സ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ ഒന്നിന് മുൻപായി ഔഷധിയുടെ കുട്ടനല്ലൂർ ഓഫീസിൽ എത്തിക്കണം.
വിശദവിവരങ്ങൾ http://oushadhi.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.