സർക്കാർ ആയുർവേദ കോളജിൽ പ്രസൂതിതന്ത്ര – സ്ത്രീരോഗം, സംഹിത, സംസ്‌കൃത-സിദ്ധാന്ത വകുപ്പുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ  അധ്യാപകരെ നിയമിക്കുന്നു. ജനുവരി നാലിന് രാവിലെ 11 മണിക്ക് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.

സംഹിത, സംസ്‌കൃത – സിദ്ധാന്ത വകുപ്പുകളിലെ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുണ്ട്.  ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം അപേക്ഷകർ.  താൽപ്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും സഹിതം നേരിട്ടെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here