പവർഗ്രിഡ് കോർപ്പറേഷനിൽ 76 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈസ്റ്റേൺ റീജ്യണിലായിരിക്കും നിയമനം.
ഫീൽഡ് എൻജിനിയർ, ഫീൽഡ് സൂപ്പർവൈസർ, ഡിപ്ലോമ ട്രെയ്നി (സിവിൽ), ഓഫീസർ ട്രെയ്നി, ടെക്നിക്കൽ ട്രെയ്നി തുടങ്ങിയ തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ. തസ്തികകൾ, യോഗ്യത, പ്രായപരിധി തുടങ്ങി ബന്ധപ്പെട്ട വിശദവിവരങ്ങൾ ലഭിക്കാനും അപേക്ഷിക്കാനുമായി www.powergridindia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 2.