• രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ നവംബര്‍ 2022 – പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 നവംബറിൽ നടത്തിയ രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ഡിസംബർ ഇരുപത്തേഴിനകം അപേക്ഷിക്കേണ്ടതാണ്.

  • ഒന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – റീടോട്ടലിങ് ഫലം

2022 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, ഒന്നാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്‍ററി (2018 പ്രവേശനം) പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

  • മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 – റീടോട്ടലിങ് ഫലം

2022 ജൂണിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.