പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചുള്ള പട്ടുകൃഷി, കൃത്രിമ പട്ട്, പട്ടുനൂല്‍ പുഴുക്കളുടെ വളര്‍ത്തലും പരിപാലനവും മുതല്‍ പട്ട് വസ്ത്രനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്‌നോളജി കൈകാര്യം ചെയ്യുന്നത്. ചൈനയിലാണ് ഈ കോഴ്സിന് പ്രാധാന്യമുള്ളതെങ്കിലും ഇന്ത്യയില്‍ വസ്ത്ര വ്യവസായ -വാണിജ്യ മേഖലയില്‍ സില്‍ക്ക് ടെക്‌നോളജിക്ക് പ്രാധാന്യമുണ്ട്.

ഫൈബര്‍ സയന്‍സ്, നൂല്‍നിര്‍മ്മാണവും അതിന്റെ ഘടനകളെക്കുറിച്ചുള്ള പഠനവും, നെയത്ത് പരീക്ഷിക്കല്‍, നിറം നല്‍കല്‍ എന്നിങ്ങനെ നീളുന്നു സില്‍ക്ക് ടെക്നോളജിയിലെ പഠനവിഷയങ്ങള്‍. ഫിസിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ പഠനവിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് സില്‍ക്ക് ടെക്‌നോളജിയില്‍ ശോഭിക്കാന്‍ കഴിയും.

ബെംഗളൂരുവിലെ ഗവണ്‍മെന്റ്റ് ശ്രീ കൃഷ്ണരാജേന്ദ്ര സില്‍വര്‍ ജൂബിലി ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വിശ്വേശരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലും ഉത്തര്‍പ്രദേശിലെ ഡോ.എ.പി.ജെ. അബ്ദുള്‍ കാലം ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലും സില്‍ക്ക് ടെക്‌നോളജിയില്‍ ബി.ടെക്ക്, എം.ടെക്ക് കോഴ്സുകള്‍ ചെയ്യാവുന്നതാണ്.

Leave a Reply