തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ചലച്ചിത്ര പഠന വകുപ്പിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ആവശ്യമുണ്ട്. ചലച്ചിത്ര പഠനം, സിനിമ, എം.സി.ജെ. എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപന ഗവേഷണ പരിചയവും പ്രസിദീകരണവുമുള്ളവർക്ക് മുൻഗണന.
താല്പര്യമുള്ളവർ അസ്സൽ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ഒക്ടോബർ 5ന് രാവിലെ 10നു തിരൂർ സർവകലാശാല കാര്യാലയത്തിൽ എത്തണം.