പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ആഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16ന് രാവിലെ 10.30നാണ് ഹാജരാകേണ്ടത്. അറ്റന്‍ഡര്‍ തസ്തികയിലേക്ക് പത്താംതരം പാസായതും, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസര്‍ മേലൊപ്പ് വെച്ച 3 വര്‍ഷത്തെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 17ന് രാവിലെ 10.30ന് ഹാജരാകണം.
പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലാണ് അഭിമുഖം നടക്കുക. മെഡിക്കല്‍ ഓഫീസര്‍ക്ക് ഒരു ദിവസത്തേക്ക് 1,200 രൂപയാണ് ദിവസ വേതനം.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത, ട്രാവന്‍കൂര്‍ കൊച്ചി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പ്രമാണങ്ങളും ആയതിന്റെ പകര്‍പ്പുമായി അഭിമുഖത്തിനെത്തണം. പാലക്കാട് ജില്ലയില്‍ സ്ഥിരം താമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.