കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റൈറ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 20 ഒഴിവുകളുണ്ട്. മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഓട്ടോമൊബൈൽ എൻജിനീയറിങിൽ ഡിപ്ലോമയാണ് യോഗ്യത.
ടെക്നീഷ്യൻ (ഗ്രേഡ് 3) റെയിൽവേ അപ്രന്റിസ്, ഐ.ടി.ഐ. (ഡീസൽ മെക്കാനിക് / മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഹീറ്റ് എൻജിൻ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ട്രാക്ടർ മെക്കാനിക് ട്രേഡ്, ഇലക്ട്രീഷ്യൻ /വയർമാൻ / മെക്കാനിക് (റേഡിയോ ആൻഡ് ടിവി) / ഇലക്ട്രോണിക് മെക്കാനിക് ട്രേഡ്) എന്നിങ്ങനെ 20 ഒഴിവുകൾ ഉണ്ട്.
ഇരു തസ്തികകളിലും ഉയർന്ന പ്രായപരിധി 40. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.rites.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അവസാന തിയതി ഒക്ടോബർ 23.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റും രജിസ്ട്രേഷൻ നമ്പറും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും എഴുത്ത് പരീക്ഷയുടെ സമയത്ത് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.