2021ലെ ​നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ്​ അ​ക്കാ​ദ​മി, നേ​വ​ല്‍ അ​ക്കാ​ദ​മി പ​രീ​ക്ഷ ഏ​പ്രി​ല്‍ 19ന്​ ​ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തുമെന്ന് യു.​പി.​എ​സ്.​സി അറിയിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 19ന​കം സ​മ​ര്‍​പ്പി​ക്കണം. പ്ല​സ്​ ടു ​വി​ജ​യി​ച്ച അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ്​ അ​വ​സ​രം. ആ​ര്‍​മി, നേ​വി, ഫ​യ​ര്‍​ഫോ​ഴ്​​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ 147ാമ​ത്​ കോ​ഴ്​​സി​ലേ​ക്കും.​ നേ​വ​ല്‍ അ​ക്കാ​ദ​മി​യു​ടെ നൂറ്റി ഒന്‍പതാമത് ​ കോ​ഴ്​​സി​ലേ​ക്കു​മു​ള്ള സെ​ല​ക്​​ഷ​ന്‍ ടെ​സ്​​റ്റാ​ണി​ത്. കോ​ഴ്​​സു​ക​ള്‍ 2022 ജ​നു​വ​രി ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. ആ​കെ 400 ഒ​ഴി​വു​ക​ള്‍.

നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ്​ അ​ക്കാ​ദ​മി​യി​ല്‍ 370 (ആ​ര്‍​മി -208, നേ​വി -42, എ​യ​ര്‍​ഫോ​ഴ്​​സ്​-120), നേ​വ​ല്‍ അ​ക്കാ​ദ​മി​ഗി​ല്‍ -30 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഓ​രോ വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ള്‍. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന കേ​ഡ​റ്റു​ക​ളെ ല​ഫ്​​റ്റ​ന​ന്‍​റ്​/​സ​ബ്​ ല​ഫ്​​റ്റ​ന​ന്‍​റ്​/ ട്രെ​യ്​​നി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​യ​മി​ക്കും.

എ​ന്‍.​ഡി.​എ ആ​ര്‍​മി വിം​ഗി​ലേ​ക്ക്​ പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ര്‍​ഡ്​ പ​രീ​ക്ഷ പാ​സാ​യ​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാം. എ​യ​ര്‍​ഫോ​ഴ്​​സ്, നേ​വ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും നേ​വ​ല്‍ അ​ക്കാ​ദ​മി​യി​ലേ​ക്കും ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച്‌​ പ്ല​സ്​ ടു ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​ട്ടു​ള്ള​വ​ര്‍​ക്ക്​ അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. ഫൈ​ന​ല്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

2002 ജൂ​ലൈ ര​ണ്ടി​നും 2005 ജൂ​ലൈ ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. മെ​ഡി​ക്ക​ല്‍, ഫി​സി​ക്ക​ല്‍ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. വി​ജ്​​ഞാ​പ​നം www.upsc.gov.inല്‍ ​ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി http://upsconline.nic.inല്‍ ​ജ​നു​വ​രി 19 വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫീ​സ്​ 100 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും ജെ.​സി.​ജ/​എ​ന്‍.​സി.​ഒ​മാ​രു​ടെ കു​ട്ടി​ക​ള്‍​ക്കും ഫീ​സി​ല്ല. അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ട്.

യു.​പി.​എ​സ്.​സി​യു​ടെ എ​ഴു​ത്തു​പ​രീ​ക്ഷ, സ​ര്‍​വീ​സ​സ്​ സെ​ല​ക്​​ഷ​ന്‍ ബോ​ര്‍​ഡ്​ (എ​സ്.​എ​സ്.​ബി) പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ന്‍. എ​സ്.​എ​സ്.​ബി ടെ​സ്​​റ്റും അ​ഭി​മു​ഖ​വും 2021 ജൂ​ലൈ-​സെ​പ്​​റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ലു​ണ്ടാ​വും. എ​ന്‍.​ഡി.​എ/​നേ​വ​ല്‍ അ​ക്കാ​ദ​മി പ​രീ​ക്ഷ​ക്ക്​ കേ​ര​ള​ത്തി​ല്‍ കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

പ​ഠ​ന​പ​രീ​​ശീ​ല​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​വ​ര്‍​ക്ക്​ ബി.​എ​സ്​​സി/​ബി.​എ/​ബി.​ടെ​ക്​ ബി​രു​ദ​ങ്ങ​ള്‍ സ​മ്മാ​നി​ക്കും.പ​രി​ശീ​ല​ന കാ​ലം 56100 രൂ​പ പ്ര​തി​മാ​സം സ്​​​റ്റൈ​പ്പ​ന്‍​റ്​ ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​കു​ന്ന കേ​ഡ​റ്റു​ക​ളെ 56100-77500 രൂ​പ ശ​മ്ബ​ള​ത്തി​ല്‍ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!