• ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യുട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ്, രണ്ടാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. ഫിസിക്‌സ് – മെറ്റീരിയൽ സയൻസ്‌ പരീക്ഷകളുടെ (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ( www.mgu.ac.in)

  • കഴിഞ്ഞ ജൂലൈയിൽ കോട്ടയം സി.എം.എസ് കോളജിൽ നടന്ന പി.എച്ച്.ഡി എൻട്രൻസ് പരീക്ഷയുടെ (ജൂലൈ 2022) ഫലം പ്രസിദ്ധീകരിച്ചു.
  • ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ്) സപ്ലിമെന്ററി (2016 മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി, ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 17 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം.