ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ ഈ വർഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ താല്‍ക്കാലിക സെക്യൂരിറ്റി ഗാർഡായി സേവനമനുഷ്ടിക്കാൻ വിമുക്തഭടന്മാർക്കും, സംസ്ഥാന പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ് ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം. മേൽപ്പറഞ്ഞ ഏതെങ്കിലും സർവീസിൽ കുറഞ്ഞത് 5 വർഷം ജോലിനോക്കിയിട്ടുള്ളവരും 60 വയസ് പൂർത്തിയാകാത്തവരും ശാരീരിക ശേഷിയുള്ളവരുമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കാണ് അവസരം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.

താല്പര്യമുള്ളവർ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫാറം പൂരിപ്പിച്ച് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ആഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്‌, കവടിയാർ പി. ഒ. തിരുവനന്തപുരം -695003 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അയയ്ക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ നേരിട്ട് അപേക്ഷ അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ആഫീസുമായി 0471 – 2316475 എന്ന നമ്പരിൽ ബന്ധപ്പെടണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!