പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ – 22, അഡീഷണൽ പ്രൊഫസർ – 18, അസോസിയറ്റ് പ്രൊഫസർ – 22, അസി. പ്രൊഫസർ – 44 എന്നിങ്ങനെ 106 ഒഴിവുകളുണ്ട്. എയിംസ്, നാഗ്പുർ മംഗളഗിരി എന്നിവിടങ്ങളിലാണ് ഒഴിവ്.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, പീഡിയാട്രിക്സ്, ഫീതാൽമോളജി, ഇ. എൻ. ടി, ഡെർമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, സൈക്യാട്രി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും വെബ്‌സൈറ്റ് www.jipmer.puducherry.gov.in സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 26.