കൊങ്കൺ റെയിൽവേയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് സെപ്റ്റംബർ 20 മുതൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ആകെ 14 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിൽ 7 ഒഴിവും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് സിവിൽ തസ്തികയിൽ 7 ഒഴിവുമുണ്ട്. ബി.ഇ/ ബി.ടെക് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രകനടത്തിന്റെ അടിസ്ഥാനത്തിൽ കരാർ നീട്ടി നൽകും. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- അഭിമുഖം സെപ്റ്റംബർ 20 മുതൽ സെപ്റ്റംബർ 22 വരെ. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ)- സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 25 വരെ അഭിമുഖം.

നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ അപേക്ഷയുടെ ഒരു കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, ഇവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി എന്നിവയുമായി അഭിമുഖത്തിന് USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market, Extension-Trikuta Nagar, Jammu, Jammu & Kashmir (U.T). PIN 180011 എന്ന വിലാസത്തിൽ ഹാജരാവുക.

LEAVE A REPLY

Please enter your comment!
Please enter your name here