സമുദ്രം, കടല്‍, കായല്‍ എന്നിവ പോലുള്ള ജലാശയങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠന ശാഖയാണ് മറൈന്‍ എന്‍ജിനീയറിങ്. കപ്പലുകള്‍, ബോട്ടുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളായ ഗതി നിയന്ത്രണം, പ്രൊപ്പെലര്‍, നങ്കൂരം, വായു സഞ്ചാരം, വായു ശുദ്ധീകരണം, മറ്റു ഭാഗങ്ങളുടെ നിര്‍മ്മാണം എന്നിവ മറൈന്‍ എന്‍ജിനീയറിങ്ങിലാണ് കൈകാര്യം ചെയ്യുക.
തുറമുഖങ്ങളുടെയും ഓയില്‍ പ്ലാറ്റ് ഫോമുകളുടെയും ഡിസൈന്‍, നിര്‍മ്മാണം, പ്രവര്‍ത്തനം-അറ്റകുറ്റപണികള്‍ എന്നിവയ്‌ക്കൊക്കെയും വേണ്ട സാങ്കേതിക വിദ്യ നിര്‍വ്വഹിക്കുന്നതും ഈ മേഖലയിലാണ്. എന്നാല്‍ കപ്പല്‍, അന്തര്‍വാഹിനികള്‍ എന്നിവ നിര്‍മ്മിക്കുന്നത് ഇതിലല്ല.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കര്‍ണ്ണാടക, മഹാരാഷ്ട്ര അക്കാഡമി ഓഫ് നേവല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് പുണെ, മറൈന്‍ എന്‍ജിനീയറിങ് ആന്‍ഡ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, പൂര്‍ണിമ യൂണിവേഴ്സിറ്റി രാജസ്ഥാന്‍, വിവേകാനന്ദാ ഗ്ലോബല്‍ യൂണിവേഴ്സിറ്റി രാജസ്ഥാന്‍, യൂറോടെക് മാരിടൈം അക്കാദമി ആലുവ, കോളേജ് ഓഫ് ഷിപ് ടെക്‌നോളജി പാലക്കാട്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ് എന്നീ സ്ഥാപനങ്ങളില്‍ മറൈന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, ബി.ടെക്ക് -ബി.ഈ, ബി.എസ് സി, എം.ടെക്ക് കോഴ്സുകള്‍ പഠിക്കാം.