കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താട്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്ഡ് ട്രൈബ്സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ താത്കാലികാടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയവുമുള്ളവർ കിർത്താട്സ് വകുപ്പിന്റെ കോഴിക്കോട് ഓഫിസിൽ ഒക്ടോബര് 29 ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിന് യോഗ്യത, വയസ്സ്, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.
ആന്ത്രോപ്പോളജി, നാച്ചുറൽ റിസോഴ്സ് മാനേജ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് എന്നീ പ്രോജെക്റ്റുകളിൽ ഓരോ ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും വിശദാംശങ്ങളും ഉൾപ്പടെ നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ കിർത്താട്സ് വെബ്‌സൈറ്റിൽ www.kirtads.kerala.gov.in നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ആവശ്യമായ സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ, കിർത്താട്സ് , ചേവായൂര് പി.ഒ. കോഴിക്കോട് -673017 എന്ന വിലാസത്തിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ഒക്ടോബർ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കണം.
തപാലിൽ അയക്കുന്ന അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും തസ്തികയുടേയും പേര് നിർബന്ധമായും എഴുതിയിരിക്കണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ അയയ്ക്കണം. ഇതേ തസ്തികകളിലേക്ക് മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ : 0495 2356805.