സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
മദർ തെരേസ സ്കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ /പാരാമെഡിക്കൽ), എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ് (പോളിടെക്‌നിക്ക് ഡിപ്ലോമ) എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് നീട്ടിയത്.