ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പമ്പ മുതൽ സന്നിധാനം വരെ തുടങ്ങാൻ ഉദ്ദേശിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലേക്ക് ആറ് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. നവംബർ 15 മുതൽ ജനുവരി 21 വരെയാണ് സേവന കാലാവധി.
അംഗീകൃത കോളേജിൽ നിന്ന് ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി. നഴ്‌സിങ് പാസ്സായവരും കേരളാ നഴ്‌സിങ് കൗൺസിൽ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.മുൻവർഷങ്ങളിൽ സേവനം നടത്തിയിട്ടുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ 3 രാവിലെ 10ന് എത്തണം.