ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ പ്രോജക്ടുകളിലേക്ക് പി.ജി മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയില്‍ ദിവസവേതന പ്രകാരം ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി നവംബര്‍ 22ന് രാവിലെ 10ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ (ഹോമിയോ) ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ബി.എച്ച്.എം.എസ്, എം.ഡി യോഗ്യതയുള്ളവരായിരിക്കണം. പ്രായപരിധി 45 വയസ്സില്‍ താഴെ. പി.ജി. യോഗ്യത ഇല്ലാത്തവരെ പരിഗണിക്കുന്നതല്ല. തിരിച്ചറിയല്‍ രേഖയും, വയസ്സും, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു പകര്‍പ്പും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 04862 227326.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!