കാര്‍ഷിക മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കുന്ന എന്‍ജിനീയറിങ് മേഖലയാണ് അഗ്രി-ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്. കാർഷിക ഉൽപാദന രംഗത്തു ശാസ്ത്ര ജ്ഞാനത്തിന്റെ വികേന്ദ്രീകരണവും നവീന സാങ്കേതിക വിദ്യയുടെ വികസനം ഈ മേഖല ഉറപ്പുവരുത്തുന്നു.
കാർഷികമേഖല ബോട്ടാണിക്കൽ വ്യവസായ മേഖല എന്നിവയിൽ അഗ്രി ഇൻഫോമാറ്റിക്‌സ് എന്ജിനീയർമാർക്ക് തൊഴിൽ സാധ്യതയുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിൽ വൻകുതിപ്പാണ് ഈ മേഖല നടത്തുന്നത്.
കാര്‍ഷികരംഗത്തെ വിവരശേഖരണവും അതുവഴി കൃഷിയുടെ വികസനവുമെല്ലാമാണ് പഠനമേഖലകള്‍. മീററ്റിലെ ശോഭിത് യൂണിവേഴ്‌സിറ്റിയാണ് അഗ്രി-ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്ങില്‍ കോഴ്‌സ് നടത്തുന്ന പ്രമുഖ സ്ഥാപനം.