മാനത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ എത്ര വിമാനങ്ങള്‍ ഇപ്പോള്‍ ആകാശത്ത് പറക്കുന്നുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഏതു സമയത്തും ആകാശത്ത് കുറഞ്ഞത് 9,700 വിമാനങ്ങള്‍ പറക്കുന്നുണ്ട്!
അതിലെല്ലാം കൂടി 12 ലക്ഷത്തോളം ആളുകളും ഉണ്ടാകും!!
ഇവിടെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവും.
ആര്‍ക്കിടെക്ചറല്‍ ഫൊട്ടോഗ്രഫി എന്ന സങ്കേതമാണിത്.
ലോസ് ആഞ്ജലിസുകാരനായ മൈക്ക് കെല്ലിയാണ് ഫൊട്ടോഗ്രാഫര്‍.
ചിത്രത്തിലെപ്പോലെ ഒന്നിലേറെ വിമാനങ്ങള്‍ക്ക് അടുത്തടുത്ത് പറക്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
അപ്പോള്‍പ്പിന്നെ ഈ ചിത്രമെങ്ങനെയുണ്ടായി?
തീര്‍ച്ചയായും ഫോട്ടോഷോപ്പ് പ്രയോഗം തന്നെ.
പക്ഷേ, അതിനു പിന്നിലൊരു അദ്ധ്വാനമുണ്ട്.
ഒരു വിമാനത്താവളത്തില്‍ നിന്നു പറന്നുയരുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ ഒരേ ഫ്രെയിമില്‍ പകര്‍ത്തും.
പിന്നീട് ആ ചിത്രങ്ങളെല്ലാം കൂടി ഫോട്ടോഷോപ്പില്‍ സംയോജിക്കും.
അത് കൃത്രിമം എന്നു പറയാനാവില്ല.
കലാപരമായ സൃഷ്ടി തന്നെയാണ്.
ഇത്തരമൊരു ചിത്രത്തിലേക്ക് കെല്ലി എത്തുന്നതിന്റെ വീഡിയോ ഉണ്ട്.
അതു കണ്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ ബോദ്ധ്യമാകും.
തീര്‍ത്തും പുതിയൊരറിവ്.