കാക്കനാട് ഇൻഫോപാർക്കിൽ പ്രവൃത്തിക്കുന്ന ഡോക്ക് ജയൻറ് സർവീസസിൽ അക്കൗണ്ടന്റിന്റെ ആവശ്യമുണ്ട്. ടാലി, ടി.ഡി.എസ്. എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. ജി.എസ്.ടി. കൈകാര്യം ചെയ്തു പരിചയം വേണം.
പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അറിവുണ്ടാകണം. 8 മുതൽ 12 വരെ വര്ഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബി.കോം / എം.കോം ആണ് വിദ്യാഭ്യാസ യോഗ്യത. പുരുഷന്മാർക്ക് മുൻഗണന.
[email protected] എന്ന ഇമെയിൽ വിലാസത്തിൽ ഉദ്യോഗാർഥികൾക്ക് ബയോഡാറ്റ അയക്കാം. അവസാന തീയതി ഒക്ടോബർ 31.