കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ, പ്രൊഡക്ഷൻ അസ്സോസിയേറ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്. ക്യാമറാമാൻ കം എൻ.എൽ.ഇ. എഡിറ്റർ തസ്തിയിലേക്ക് അപേക്ഷിക്കാൻ ടെലിവിഷൻ പ്രോഗ്രാം / ഫിലിം പ്രൊഡക്ഷൻ , പോസ്റ്റ് പൊഡക്ഷൻ ജോലികളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ക്യാമറാമാൻ , എൻ.എൽ.ഇ. എഡിറ്ററായി സ്വതന്ത്രമായി പ്രവർത്തിക്കുവാനുള്ള കഴിവുണ്ടാകണം. ക്യാമറ / വിഡിയോ എഡിറ്റിങ് / ഫിലിം എഡിറ്റിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന 30,000 രൂപ ശമ്പളം ലഭിക്കും.

ജേർണലിസം / മാസ്സ് കമ്മ്യുണിക്കേഷൻ / വിഷ്വൽ കമ്മ്യുണിക്കേഷനിൽ ബിരുദം / പി.ജി. ഡിപ്ലോമ എന്നിവയുള്ളവർക്ക്  പ്രൊഡക്ഷൻ അസ്സോസിയേറ്റ് (ഓഡിയോ / വിഡിയോ) തസ്തികയിലേക്ക് അപേക്ഷിക്കാം. ടെലിവിഷൻ പ്രോഗ്രാം / ഫിലിം പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ നല്ലത്. ശമ്പളം 20,000 രൂപ.

അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും The Registrar, Kerala University of Fisheries and Ocean Studies, Panangad P.O, Madavana, Kochi – 682506 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 24.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!