കായംകുളത്തെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ പ്രൊജക്റ്റ് സ്റ്റാഫിന്റെ ഒരൊഴിവിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 15,000 രൂപയാണ് ശമ്പളം.

ബി.എസ്.സി. അഗ്രികൾച്ചർ / എം.എസ്.സി. ബോട്ടണി / എം.എ. എക്കണോമിക്സ് എന്നിവയാണ് യോഗ്യത. അഗ്രികൾച്ചർ എക്സ്ടെൻഷനിൽ എം.എസ്.സി.യും കമ്പ്യൂട്ടർ പരിഗജ്ഞാനവും അഭിലഷണീയം.

പുരുഷന്മാർക്ക് 35 വയസ്സും സ്ത്രീകൾക്ക് 40 വയസ്സുമാണ് പ്രായപരിധി. വാക്ക്-ഇൻ-ഇന്റർവ്യൂ നവംബർ 2ന് രാവിലെ 10 മണിക്ക് കായംകുളം സി.പി.സി.ആർ.ഐ റീജിയണൽ സ്റ്റേഷനിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് http://cpcri.gov.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!