കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ രാസായനിയിലുള്ള യൂണിറ്റിലേക്ക് അപ്രൻറീസുകളെ തെരഞ്ഞെടുക്കുന്നു. എട്ടു വിഷയങ്ങളിലായി 35 ഒഴിവുകളാണുള്ളത്. ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hil.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാഫോം പൂരിപ്പിച്ച് പ്രായം യോഗ്യത ജാതി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.