കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ പഠനവകുപ്പിൽ സോഷ്യൽ സയൻസ് ,മലയാളം എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസ്സർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പിജി ,എം എഡ്, നെറ്റ് / പി എച്ച് ഡി എന്നിവയാണ് യോഗ്യത. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തിൽ പി ജി , ബി എഡ് ,എം എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. താല്പര്യമുള്ളവർ ഒക്ടോബർ 27ന് 2.30ന് കോഴ്സ് ഡയറക്ടർ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.