ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് 374 ഒഴിവുണ്ട്. ഐ. ടി. ഐ. ക്കാർക്കും ഐ. ടി. ഐ. ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഫിറ്റർ, കാർപന്റർ, പെയിന്റർ, മെഷീനിസ്റ്റ്, വെൽഡർ (ജി&ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. 50 ശതമാനം മാർക്കോടെ പ്ലസ്ടു, ഐ.ടി.ഐ. (എൻ.സി.വി.ടി.) ആണ് യോഗ്യത. 2018 നവംബർ ഒമ്പതിനെ അടിസ്ഥാനമാക്കി നോൺ ഐ.ടി.ഐ. വിഭാഗത്തിൽ 15 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ഐ.ടി.ഐക്കാർക്ക് പ്രായപരിധി 15 മുതൽ 24 വയസ്സ്. https://dlwactapprentice.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായിഅപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 9.