കെല്‍ട്രോണിന്റെ കോഴിക്കോട് തിരുവനന്തപുരം ജില്ലകളിലെ നോളജ്   സെന്ററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍                  ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് രേഖകളുമായി സെന്ററിലെത്തി 25ന് മുന്‍പ് അഡ്മിഷന്‍ നേടാം. പഠനകാലയളവില്‍ വാര്‍ത്താചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം (മോജോ) പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായിരിക്കും.

താല്പര്യമുള്ളവർ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014 എന്നീ വിലാസങ്ങളിൽ ബന്ധപ്പെടണം. ഫോണ്‍: 8137969292, 9746798082.