കോവിഡ് പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവരായിരിക്കണം. പ്രവ്യത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 28 വൈകിട്ട് അഞ്ചിനകം [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04912533327, 2534524

Leave a Reply