കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസുമായി ചേര്‍ന്ന് ബിരുദധാരികളായ ഭിന്നശേഷിക്കാരായവര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ എന്നിവര്‍ക്കായി സൗജന്യ എംപ്ലോയബെലിറ്റി ട്രെയ്‌നിംഗ്-കം-പ്ലേസ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും.  2016-17, 2017-18 അധ്യയന വര്‍ഷങ്ങളില്‍ ബി.എ, ബി.കോം, ബി.എസ്.സി (ഐ.റ്റി/കംപ്യൂട്ടര്‍ ഒഴികെ) യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും പരീക്ഷ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ യോഗ്യരായവരെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിലേക്ക് നിയമനത്തിനായി പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 20ന് മുമ്പ് http://bit.ly/2zDH2XU  എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.facebook.com/MCCTVM  എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തിസമയത്ത് 0471-2304577, 9159455118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!