സംസ്ഥാനത്തെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്. 40,000 രൂപ (പ്രതിമാസം) വേതനം ലഭിക്കും. കൊമേഴ്‌സ് ബിരുദത്തോടൊപ്പം സിഎ/ഐസിഡബ്ല്യൂഎ ഫൈനല്‍ പരീക്ഷ പാസ്സായിരിക്കണം. ഇന്റര്‍മീഡിയേറ്റ് പരീക്ഷ പാസ്സായ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തില്‍ കുറയാതെ മാനേജര്‍ (ഫിനാന്‍സ് അല്ലെങ്കില്‍ അക്കൗണ്ട്‌സ്) കേഡറില്‍ ജോലി ചെയ്ത പ്രവൃത്തിപരിചയം അഭികാമ്യം. 2018 ജനുവരി ഒന്നിന് 50 വയസ്സ് കവിയാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍ഒസി കൂടി ഹാജരാക്കണം.