ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഈ മാസം 17 ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നടക്കും. പ്ലസ്ടുവും  അതിനു മുകളിലും യോഗ്യതയുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ ആഴ്ചതോറും എംപ്ലോയബിലിറ്റി സെന്റര്‍ നടത്തിവരുന്ന അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ് സഹിതം 17ന് രാവിലെ 10.30 ന് കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0495-2370176/78.

LEAVE A REPLY

Please enter your comment!
Please enter your name here