കള്ളനെ പിടിക്കാൻ ജപ്പാൻകാർ പണ്ട് കണ്ണാടി ഉപയോഗിച്ചിരുന്നു. കുറ്റം ചെയ്തെന്ന് സംശയിക്കുന്നവരെ കണ്ണാടിയ്ക്ക് മുന്നിൽ നിർത്തും. അവരുടെ മുഖഭാവം നോക്കിയാൽ, കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അറിയാമെന്നാണ് വിശ്വസിച്ചിരുന്നത്.
വീടിനു മുന്നിൽ കണ്ണാടി വച്ചാൽ ദുഷ്ടശക്തികളെ അകറ്റാമെന്ന് പണ്ട് ചൈനക്കാർ വിശ്വസിച്ചിരുന്നു. കണ്ണാടിയിൽ സ്വന്തം മുഖം കണ്ടാൽ ഭൂതവും പിശാചുമൊക്കെ പേടിച്ചോടും എന്നായിരുന്നു വിശ്വാസം.
17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞി ഒരിക്കൽ ഇംഗ്ലണ്ടിലെ ചില്ലു കണ്ണാടികൾ മുഴുവൻ നിരോധിച്ചു. കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയപ്പോൾ സൗന്ദര്യം കുറഞ്ഞുവെന്ന് തോന്നിയതായിരുന്നു രാജ്ഞിയുടെ ദേഷ്യത്തിന് കാരണം..