കേരള കാർഷിക സർവ്വകലാശാലയുടെ കാസർക്കോട് പടന്നക്കാടും തിരുവനന്തപുരം വെള്ളായണിയിലുമുള്ള കാർഷിക കോളേജുകളിൽ അസിസ്റ്റൻഡ് പ്രൊഫസർ(ഇംഗ്ലീഷ്) തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത 55 ശതമാനം മാർക്കോടെ എം എ ഇംഗ്ലീഷ്, നെറ്റ് പിഎച്. ഡി. എന്നിവ പാസ്സായിരിക്കണം.
എക്‌സൽ ഫോർമാറ്റിലുള്ള അപേക്ഷാ ഫോറം www.kau.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് ഇത് പൂരിപ്പിച്ച് [email protected]എന്ന ഐ. ഡി യിലേക്ക് ഇമെയിൽ ചെയ്യണം. ഇമെയിൽ അപേക്ഷ ഡിസംബർ 10 വരെ സ്വീകരിക്കും. അപേക്ഷ അയച്ച ഉദ്യോഗാർത്ഥികൾ ഡിസംബർ 18ന് രാവിലെ 9.30ന് അപേക്ഷയുടെ പ്രിൻറ്ഔട്ടും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി പടന്നക്കാട് കാർഷിക കോളേജിൽ ഇൻറർവ്യൂനെത്തണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക