നമ്മളെല്ലാം മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിലേക്ക് പിച്ചവെച്ചുതുടങ്ങിയ കാലം മുതലേ കേൾക്കുന്ന പേരാണ് ഗൂഗിൾ. പേര് പോലെ തന്നെ വളരെ രസകരമായ ചില കാര്യങ്ങൾ ഗൂഗിളിന് പിന്നിലുണ്ട്. ഈ വർഷത്തോടെ 20 വയസ്സ് തികഞ്ഞ ഇന്റർനെറ്റ് കമ്പനിയാണ് ഗൂഗിൾ. ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എൻജിനും ഇത് തന്നെയാണ്. നാമെല്ലാരും ഒരുപക്ഷെ, ആദ്യമായി ഇൻറർനെറ്റിൽ തുറന്ന പേജുകളിൽ ഒന്ന് ഗൂഗിൾ.കോം തന്നെയായിരിക്കും. ആ ഗൂഗിളിന്റെ വളരെ രസകരമായ ചില വിശേഷങ്ങൾ ഇനി പറയുന്നു:

 • 1996 ൽ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ സെർജി ബ്രിന്നും ലാറി പേജും ചേർന്ന് ഒരു സെർച്ച് എഞ്ചിനുള്ള മാതൃക തയ്യാറാക്കി. ‘ബാക്ക് റബ്’ എന്നായിരുന്നു പേര്. 1998 ൽ ഗൂഗിൾ എന്ന പേരിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ സെർച്ച് എഞ്ചിൻ അവർ ഉണ്ടാക്കി..
 • ഗൂഗിൾ സ്റ്റാൻഫോർഡിന്റെ കീഴിൽ ആയിരുന്നപ്പോൾ അവരുടെ സെർച്ച് എൻജിന്റെ പേര് ‘ബാക്ക് റബ്’ എന്നായിരുന്നു. പിന്നീട് സെർച്ച് എൻജിൻ വളർന്നതിനുപിന്നാലെ, അവർ Googol എന്ന മാത്തമറ്റിക്കൽ പദത്തിൽ നിന്നും ഗൂഗിൾ എന്ന പേര് കണ്ടെത്തുകയായിരുന്നു.
 • അക്കാലത്തെ പ്രമുഖ സെർച്ച് എഞ്ചിനായ യാഹു വിന് ഗൂഗിളിനെ 6.5 കോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ചു. എന്നാൽ യാഹു ഗൂഗിളിനെ തിരസ്ക്കരിച്ചു. ഇന്ന് ഏകദേശം 29 ലക്ഷം കോടി രൂപ മൂല്യമാണ് ഗൂഗിളിന്റേത്.
 • ഇന്ന് കോടിക്കണക്കിനു അളവിൽ ഡാറ്റ സൂക്ഷിച്ചുവെക്കുന്ന ഗൂഗിൾ തുടങ്ങിയ സമയത്തു അവരുടെ മുഴുവൻ കമ്പനി ഡാറ്റ സൂക്ഷിച്ചിരുന്നത് വളരെ തുച്ഛമായ ഒരു 4 ജിബി ശേഷിയുള്ള ഹാർഡ് ഡിസ്‌കിൽ ആണ്.
 • ഗൂഗിളിന്റെ സെർച്ച് അൽഗോരിതത്തിന്റെ മേലുള്ള പേറ്റന്റ് അവകാശം സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഗൂഗിളിന്റെ ഒരു വലിയ ഷെയർ വാങ്ങിക്കൊണ്ട് പാറ്റെന്റവകാശം കമ്പനിക്ക് കൊടുക്കുകയായിരുന്നു സ്റ്റാൻഫോർഡ്.
 • 2006 ൽ ”ഗൂഗിൾ” എന്ന വാക്ക് ഓക്സ്ഫഡ് നിഘണ്ടുവിൽ വന്നു.
 • അമേരിക്കയിലെ വിശാലമായ ഗൂഗിൾ ആസ്ഥാനത്തെ പുല്ലുകൾ നീക്കം ചെയ്യാൻ ആടുകളെ മേയാൻ വിടും. പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ചാലുണ്ടാകുന്ന ശബ്ദമലിനീകരണം ഒഴിവാക്കാനാണത്.
 • ലാറി പേജിന്റേയും സെർജി ബ്രിന്നിന്റേയും സ്വകാര്യ വിമാനത്തിന് ഇറങ്ങാനായി മാത്രം നാസയിൽ ഒരു റൺവേ അവർ വാടകയ്ക്ക് എടുത്തിട്ടുണ്ട്.
 • ആഴ്ച്ചയിൽ ഒരു പുതിയ കമ്പനിയെ വീതം ഗൂഗിൾ വാങ്ങുന്നുണ്ട്. ചില വാങ്ങലുകൾ നഷ്ടമാകാറുമുണ്ട്.
 • ഗൂഗിൾ അസ്ഥാനത്ത് ഒരു ദിനോസറിന്റെ ശില്പമുണ്ട്. സ്റ്റാൻ എന്നാണ് അതിന്റെ പേര്. ഗൂഗിളിന് വംശനാശം സംഭവിക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് അത്.
 • ഗൂഗിളിലെ ജോലിക്കാർക്ക് വേണമെങ്കിൽ തങ്ങളുടെ വളർത്ത് നായ്ക്കളെ ഓഫീസിൽ കൊണ്ട് വരാം.
 • ഗൂഗിൾ ആസ്ഥാനം അമേരിക്കയിലെ കാലിഫോർണിയയിൽ മൗണ്ടൻ വ്യൂ എന്ന നഗരത്തിലാണ്. ആ നഗരത്തിലെ ജനങ്ങൾക്ക് ഗൂഗിൾ ഫ്രീയായി ഫുൾ ടൈം വൈഫൈ നൽകുന്നുണ്ട്.
 • ഗൂഗിളിൽ ജോലിക്ക് ചേരുന്ന, പുതിയ ജോലിക്കാരെ ”നൂഗ്ലേഴ്സ്” എന്നാണ് വിളിക്കുന്നത്.
 • മുൻപൊരിക്കൽ 2013 ഓഗസ്റ്റ് 16 നു വെറും 5 മിനിറ്റുനേരത്തേക്ക് ചില സാങ്കേതിക തകരാറുകൾ മൂലം ഗൂഗിൾ പ്രവർത്തനക്ഷമമായി. പക്ഷെ, പിന്നീടുള്ള വിലയിരുത്തലുകളിൽ നിന്ന് മനസിലായത് ഈ അഞ്ചുമിനുട്ടുനേരം മുഴുവൻ ആഗോള ഇന്റർനെറ്റ് ഉപയോഗത്തിന്റെ നാല്പത് ശതമാനം കുറവ് അനുഭവപ്പെട്ടു. അത്രക്കുമാണ് ഗൂഗിളിന് ഇൻറർനെറ്റിൽ ഉള്ള പ്രാധാന്യം.
 • ഒട്ടനവധി ഇന്ത്യൻ ഭാഷകൾ അടക്കം 80 ൽ പരം ഭാഷകളിൽ ഗൂഗിളിന്റെ ഹോം പേജ് ലഭ്യമാണ്.
 • നമ്മൾ ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ വരുന്ന റിസൾട്ടുകൾ ഗൂഗിൾ കണ്ടെത്തുന്നത് ലക്ഷക്കണക്കിന് വിവരങ്ങൾ പ്രോസസ്സ് ചെയ്തിട്ടാണ്.
 • Alphabet എന്ന ഏകീകൃത കമ്പനിയുടെ കീഴിലാണ് ഇപ്പോൾ ഗൂഗിളും അനുബന്ധ സർവീസുകളും പ്രവർത്തിക്കുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെർജി ബ്രിനും തന്നെയാണ് ഈ കമ്പനിയുടെയും സ്ഥാപകർ.

ഇതൊക്കെയാണ് ഗൂഗിനെ പറ്റിയുള്ള ചില രസകരമായ വിശേഷങ്ങൾ. തീർന്നില്ല, പറഞ്ഞാലും പറഞ്ഞാലും തീരാത്ത നിരവധി കഥകളും വിശേഷങ്ങളും ഇനിയും ഉണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!