Reshmi Thamban

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧
𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭

ഇന്ത്യയിൽ ഇപ്പൊ ഏറ്റവും കൂടുതൽ വില കൊടുക്കേണ്ടി വരുന്നത് എന്തിനാണ് എന്ന് ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ പറയാം അത് വിദ്യാഭ്യാസം ആണ്. കൂണുപോലെ മുളച്ച് പൊന്തുന്ന എഡ്യൂക്കേഷൻ അപ്പുകളിൽ നിന്നും വളരെ വലിയ തുക നൽകി അവരുടെ വീഡിയോ ക്ലാസുകളും മറ്റും വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് നമ്മുടെ കുട്ടികൾ. എന്നാൽ തികച്ചും സൗജന്യമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് വർഷങ്ങളായി നൽകി വരുന്ന ചില പ്ലാറ്റുഫോമുകളും ഇവിടെയുണ്ട്. (Top 5 free education platforms)

ചുരുങ്ങിയ കാലം കൊണ്ട് പിടിച്ച് കയറി, ലോകം മുഴുവൻ വ്യാപിച്ച്, പിന്നാലെ തകർച്ച നേരിടേണ്ടി വരുന്ന ഭീമൻ കമ്പനികളുടെ പിന്നാലെ പോകുന്ന നമ്മൾ കാണാതെ പോയ, ശ്രദ്ധിക്കാതെ പോയ ചില ക്വാളിറ്റി എഡ്യൂക്കേഷൻ പ്രൊവൈഡിങ് പ്ലാറ്റുഫോമുകൾ. അവയിൽ ചിലതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. 

അഞ്ച് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകൾ, വെബ്സൈറ്റുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും അപ്പുകളിലൂടെയും ക്ലാസ്സുകളെടുത്തതുകൊണ്ട് വർഷങ്ങളായി നമ്മുടെ ഇടയിലുള്ളവർ. 

Top 5 free education platforms

1 . ഖാൻ അക്കാദമി 

ഏത് പ്രായത്തിലുള്ളവർക്കും ലോകത്ത് എവിടെനിന്നും പഠിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ഖാൻ അക്കാദമി. പ്രായമോ അതിർത്തിയോ ഒന്നും വിഷയമല്ല. വീഡിയോ ക്ലാസുകൾ, പ്രാക്ടീസ് ടെസ്റ്റുകൾ, പേഴ്സണലൈസ്ഡ് ലേണിങ് ഡാഷ്‌ബോർഡ് എന്നിവ ഖാൻ അക്കാദമി വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇതൊക്കെയും തികച്ചും സൗജന്യമാണ്. maths, science, computing, history, art history, economics, തുടങ്ങി ഒട്ടുമിക്ക എല്ലാ വിഷയങ്ങളും, കിന്റർഗാർഡൻ മുതൽ ഗ്രാജുവേഷൻ വരെയുള്ള എല്ലാ ക്ലാസുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 36 ഭാഷകളിലേക്ക് ഖാൻ അക്കാഡമിയുടെ ക്ലാസുകൾ നിരന്തരം ട്രാൻസ്ലേറ്റ് ചെയ്യപ്പെടുന്നുണ്ട്. 

2 . Ck 12 

23 കോടി വിദ്യാർത്ഥികൾ യൂസർ ബേസ്ഡ് ആയിട്ടുള്ള പ്ലാറ്റ്‌ഫോം ആണ് Ck 12 ന്റേത്. ഓരോ വിദ്യാർത്ഥിയും സ്പെഷ്യൽ ആണ് എന്നും ഓരോരുത്തരുടെയും പഠന രീതികളും താല്പര്യങ്ങളും വ്യത്യസ്തമായിരിക്കും എന്നും മനസിലാക്കി അതിനനുസരിച്ച് അവരുടെ വിദ്യാഭ്യാസം ഒരുക്കി നൽകണം എന്ന ലക്ഷ്യത്തോടെയാണ് Ck 12 പ്രവൃത്തിച്ചുവരുന്നത്. ഹൈ ക്വാളിറ്റി കണ്ടെന്റുകൾ ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ച് വിദ്യാർഥികളിലേക്ക് എത്തിച്ചുകൊണ്ടാണ് Ck 12 മുന്നോട്ട് പോകുന്നത്. 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഒരുക്കുന്നതിനോടൊപ്പം അഡൽറ്റ് എഡ്യൂക്കേഷനും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, ചിലി, ബ്രസീൽ, ജോർജിയ, തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളെയാണ് Ck 12 കൂടുതലായും ഫോക്കസ് ചെയ്യുന്നത്. 2007 ൽ ആരംഭിച്ച പ്ലാറ്റ്‌ഫോം 2022 ൽ എത്തിനിൽക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ഇന്ററാക്ടിവ് സെഷൻസ് ഉൾപ്പെടെയുള്ളവ ഒരുക്കി മുന്നേറികൊണ്ടിരിക്കുകയാണ്, തികച്ചും സൗജന്യമായി. 

Top 5 free education platforms

3 . Learnohub 

10 വർഷത്തിലധികമായി വിദ്യാർത്ഥികൾക്ക് സൗജന്യമായി മികച്ച വിദ്യാഭ്യാസം നൽകി വരുന്ന പ്ലാറ്റ്‌ഫോം ആണ്  Learnohub. ആറാം ക്ലാസ് മുതൽ 12 ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. Learnohub ന്റെ യൂട്യൂബ് ചാനൽ ആണ് വിദ്യാർഥികളിലേക്ക് എത്തുന്ന പ്രധാന മീഡിയം. 6 -12 വരെ ക്ലാസുകളിലെ Physics, Mathematics, Biology , Chemistry, English , Social Science  എന്നീ വിഷയങ്ങളിലുള്ള ക്ലാസുകളുടെ വിഡിയോകൾ വളരെ കൃത്യമായും എന്നാൽ എളുപ്പത്തിൽ മനസിലാക്കാവുന്നതുമായ രീതിയിൽ Learnohub വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ഫ്രീ ആൻഡ് ക്വാളിറ്റി എഡ്യൂക്കേഷൻ ഫോർ എവെരി വൺ എന്ന ലക്ഷ്യത്തോടെ പാഷനേറ്റ് ആയ കുറച്ച് അധ്യാപകരാണ് ഈ ഉദ്യമത്തിന് പിന്നിൽ. 

4 . MIT Open courseware 

2001 മുതൽ MIT Opencourseware ഈ ഒരു രംഗത്ത് പ്രവർത്തിച്ച് വരുന്നുണ്ട്. ദശലക്ഷക്കണക്കിന് പഠിതാക്കൾക്ക് പഠിക്കാനുള്ള അവസരങ്ങളൊരുക്കികൊടുത്തും ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സുകളൊരുക്കിയും MIT Open courseware  എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ നേട്ടത്തിനുവേണ്ടി  പരിശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. എം ഐ ടി കോഴ്സുകളുടെ ഫുൾ കരിക്കുലമാണ് Open courseware പഠിതാക്കൾക്ക് വേണ്ടി പ്രൊവൈഡ് ചെയ്യുന്നത്. രജിസ്ട്രേഷനില്ല, എൻറോൾമെന്റ് ഇല്ല, സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് ഒന്നും തന്നെയില്ല, സൈറ്റിൽ കയറുക Open courseware മെറ്റീരിയലുകൾ എടുത്ത് പഠിക്കുക. അത്ര മാത്രം. 

5 . The crash course 

Top 5 free education platforms

45 ൽ അധികം കോഴ്സ് വിഡിയോകൾ ഇതിനോടകം തയ്യാറാക്കി, തികച്ചും സൗജന്യമായി വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള പ്ലാറ്റ്‌ഫോം ആണ് The crash course. ഹൈ സ്കൂൾ തലം മുതൽ ഡിഗ്രി വരെ ഉള്ള വിദ്യാർത്ഥികളെയാണ് The crash course ഫോക്കസ് ചെയ്തിരിക്കുന്നത്. വിശദമായ വീഡിയോ കോഴ്സുകളാണ് The crash course ന്റേത്. ഹ്യൂമാനിറ്റീസ് മുതൽ സയൻസ് വരെയുള്ള വിഷയങ്ങളെല്ലാം ഇവിടെ കവർ ചെയ്തിട്ടുണ്ട്. ടെക്സ്റ്റ് ബുക്കുകളിലെ വളരെ റഫ് ആയ, പഠനത്തിന് പകരം സിമ്പിൾ ലാങ്ഗ്വേജിൽ ഫാസ്റ്റ് പേസ്ഡ് ആയാണ് The crash course വിഡിയോകൾ എല്ലാം തന്നെ തയ്യാറാക്കിയിട്ടുള്ളത്. 

ഇവിടെ സൂചിപ്പിച്ചിട്ടുള്ള അഞ്ച് പ്ലാറ്റ്ഫോമുകളും (Top 5 free education platforms) ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയാണ്. ഫ്രീ ആൻഡ് ക്വാളിറ്റി എഡ്യൂക്കേഷൻ ടു എവെരി വൺ. വെറുതെ കിട്ടുന്നതിന് വിലയുണ്ടാവില്ല എന്ന് പറയുന്നത് പോലെ, ഭീമൻ ടെക് എഡ്യു കമ്പനികളുടെ പ്രഭാവത്തിൽ നിറം മങ്ങി പോയവയാണ് ഇവയൊക്ക. ബൈജൂസും അൺ അക്കാദമിയും ഒക്കെ മാർക്കറ്റിങ്ങിന്റെയും ഇൻവെസ്റ്റ്മെന്റിന്റെയും ബലത്തിൽ നിലം തൊടാതെ പറന്നപ്പോഴും  കൃത്യമായി ആളുകളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇത്തരം ഓർഗനൈസേഷനുകളും അവരുടെ പ്രവർത്തനവും പഠിതാക്കൾക്ക് നിരവധി അവസരങ്ങളാണ് നൽകുന്നത്. ഇവരുടെ സേവനങ്ങൾ സ്വയം ഉപയോഗപ്പെടുത്തുക, മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്യുക, എല്ലാവർക്കും ഉപകാരപ്പെടട്ടെ. 

Read More : അക്ഷർ ഫൗണ്ടേഷൻ : നിരക്ഷരതയ്ക്കും പ്ലാസ്റ്റിക് വേസ്റ്റിനും ഇവിടെ പരിഹാരമുണ്ട്