കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് 2018 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ 15 പേരും വിവിധ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ ഏഴ് പേരും അടക്കം 22 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റിന്റെ പകർപ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും (www.kdrb.kerala.gov.in) പരിശോധനയ്ക്കു ലഭ്യമാണ്.
ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ജനനതിയതി, യോഗ്യത, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പ് നേരിട്ടോ, തപാൽ മാർഗ്ഗമോ തിരുവനന്തപുരത്തുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിൽ ഏഴു ദിവസത്തിനകം എത്തിക്കണം. ഇന്റർവ്യൂവിന്റെ സമയവും തിയതിയും ഉദ്യോഗാർത്ഥികളെ യഥാസമയം അറിയിക്കും.