ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യയിൽ(ബി.ഇ.സി.ഐ.എൽ) വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമനമാണ്. ഡൽഹിയിലെ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പിനുകീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആൻഡ് കമ്മ്യൂണിക്കേഷന്സിലാണ് നിയമനം. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 25.

Leave a Reply