കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്‌ക്കരിച്ച അപ്ഗ്രഡേഷൻ ഓഫ് ഗവൺമെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേർണിംഗ് റിസോഴ്‌സ് സെന്റർ എന്ന പദ്ധതിയുടെ നടത്തിപ്പിന് 10 പ്രോഗ്രാം സൂപ്പർവൈസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എൽ.ഐ.എസ്.സി (നെറ്റ്/പി.എച്ച്ഡി അഭികാമ്യം) കോളേജ് ലൈബ്രറിയനായി അഞ്ചുമുതൽ പത്തു വർഷത്തെ പരിചയം വേണം.
വ്യാപകമായി സഞ്ചരിക്കാനാകണം. 60 വയസിനു താഴെയായിരിക്കണം. 15,000 രൂപയാണ് പ്രതിമാസ വേതനം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തി ഡിസംബർ 15ന് മുമ്പ് കിട്ടുന്നവിധത്തിൽ അപേക്ഷിക്കണം.
വിലാസം: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം, ആറാം നില, വികാസ് ഭവൻ, തിരുവനന്തപുരം -695013.