മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ 2018-19 സാമ്പത്തിക വർഷം രണ്ട് താത്കാലിക ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 10ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gpmgcm.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ. 04998272670