തൃശൂർ ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവ് വരുന്ന അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷർ സർവകലാശാല ബിരുദമുള്ളവരും 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടൻസ്, വ്യവസായം, പൊതുകാര്യങ്ങൾ, ഭരണനിർവഹണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആകണം അപേക്ഷകർ. നിയമന കാലാവധി  അഞ്ചുവർഷം വരെയോ, 65 വയസ്‌വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷ ഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ല സപ്ലൈ ഓഫീസിലും ജില്ല ഉപഭോക്തൃതർക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.inവെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിൽ ഡിസംബർ 10നകം ജില്ല കളക്ടർക്ക് നൽകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!