തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ (ബയോടെക്‌നോളജി) നിയമിക്കുന്നതിനായി ഡിസംബർ 11 ന് ഉച്ചയ്ക്ക് 12 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോടെക്‌നോളജിയിൽ എം.എസ്.സി/ബി.എസ്.സി, ടിഷ്യൂകൾച്ചർ മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം 11 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. പ്രതിമാസം 25,000 രൂപയാണ് ഓണറേറിയം.