എറണാകുളം ജില്ലയിലെ 14 ബ്ലോക്കുകളിലേക്ക് കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നോ അവരുടെ വനിതയായ കുടുംബാംഗത്തില്‍ നിന്നോ മാത്രമാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിര താമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ആശ്രയ കുടുംബാംഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. പ്രവൃത്തി പരിചയും ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
എഴുത്ത് പരീക്ഷ (125 മാര്‍ക്ക്), ഫീല്‍ഡ് വര്‍ക്ക് (25), കമ്പ്യൂട്ടര്‍ വൈദഗ്ധ്യത്തില്‍ പ്രായോഗിക പരീക്ഷ (25), ഇന്റര്‍വ്യൂ (25) എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സ്‌കോര്‍ 200 ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ നല്‍കാന്‍ പാടില്ല. അയല്‍ക്കൂട്ടം അംഗത്വം ഉള്ള ജില്ലയില്‍ മാത്രമേ ഉദ്യോഗാര്‍ത്ഥി അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. 2018 നവംബര്‍ 27-ന് പ്രായപരിധി 18–35 ആയിരിക്കണം. 15,000 രൂപയാണ് ശമ്പളം. കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ രംഗത്തുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. എംഎസ് വേഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. 2018 ഡിസംബര്‍ 10 വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും