കേരള എക്‌സൈസിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 29 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ കേരള പബ്ലിക്ക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രേജിസ്‌ട്രേഷൻ ചെയ്തിരിക്കണം. വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷൻ വിഭാഗം വഴിയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. പ്ലസ് ടുവാണ് യോഗ്യത.
19 മുതൽ 36 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.152 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുണ്ടാകണം. കാറ്റഗറി നമ്പർ 196-205/2018.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 24.