ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഇന്റർവ്യൂ 19ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതലാണ് ഇന്റർവ്യൂ. നഴ്‌സിംഗ് കോഴ്‌സ് ഇന്റർവ്യൂ 19നും തെറാപ്പിസ്റ്റ് കോഴ്‌സിന്റേത് 20നും ഫാർമസിസ്റ്റ് 21നും നടക്കും.
തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ. റാങ്ക് ലിസ്റ്റ് www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് വരുന്നവർ വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.