ദേശീയ ആരോഗ്യ ദൗത്യം എഞ്ചിനീയര്‍, അക്കൗണ്ടന്റ് എന്നീ തസ്‌തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി / ഡിപ്ലോമ ആണ് എഞ്ചിനീയറുടെ യോഗ്യത.
ബി.കോം പി ജി ഡി സി എ ആണ് അക്കൗണ്ടന്റിന്റെ യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും ഡിസംബര്‍ 17 ന് ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
രാവിലെ 11 ന് എഞ്ചിനീയര്‍ക്കും ഉച്ചയ്‌ക്ക് ഒന്നിന് അക്കൗണ്ടന്റിനുമാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.arogyakeralam.gov.in . ഫോണ്‍ : 0487-2325824.