നഴ്‌സുമാർക്ക് യു.കെ.യിലെ എൻ.എച്ച്.എസ് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി ഒഡെപെക് അവസരമൊരുക്കുന്നു. നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. IELTS/OET യോഗ്യത നേടിയവർക്ക് ഉടൻ നിയമനം ലഭിക്കും. IELTS ൽ നിശ്ചിത സ്‌കോർ ലഭിക്കാത്തവർക്ക് പ്രത്യേക പരിശീലനം നൽകും. നിയമനം തികച്ചും സൗജന്യമാണ്.

ഈ പ്രോഗ്രാമിനെ നഴ്‌സുമാർക്ക് പരിചയപ്പെടുത്തുന്നതിനായി ഈ മാസം 19 ന് രാവിലെ 10 ന് തൊടുപുഴ പെൻഷൻ ഭവനിലും പാലക്കാട് ചിറ്റൂരുള്ള കരിയർ ഡവലപ്‌മെന്റ് സെന്ററിലും വച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ഒഡെപെകും സംയുക്തമായി ബോധവത്കരണക്യാമ്പ് സംഘടിപ്പിക്കുന്നു. നഴ്‌സുമാർക്കും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!