പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എംഎല്‍എറ്റിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഎംഎല്‍റ്റിയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിദിനം 640 രൂപ വേതനം ലഭിക്കും.

20നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി നാലിന് രാവിലെ 11ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0468 2222364.

LEAVE A REPLY

Please enter your comment!
Please enter your name here