ആലപ്പുഴ: കേരളസർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായ പരിധി ഇല്ല. പ്രിൻറ് ജേർണലിസം ,ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. www.ksg.keltron.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും.

ക്ലാസ്സുകൾ 2019 ഫെബ്രുവരിയിൽ ആരംഭിക്കും . കെ.എസ്.ഇ.ഡി.സി ലിമിറ്റഡ് എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം സെന്ററിൽ ലഭിക്കണം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്ലോർ, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ , വിമൻസ് കോളജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം 695014. വിശദവിവരങ്ങൾക്ക് ഫോൺ:: 0471 2325154,0471 2325154,8137969292, 9746798082 .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!