ബഹിരാകാശത്തുള്ള ഉപഗ്രഹവുമായി ഭൂമിയിൽ നിന്ന് ഒരു കയർ ബന്ധിപ്പിക്കുമെന്ന് കരുതുക. 36,000 കിലോമീറ്റർ നീളമുണ്ടാകും ആ കയറിന്. അതിൽ ഘടിപ്പിച്ച പേടകം വഴി ബഹിരാകാശ സ്റ്റേഷനിലേക്ക് ആളുകളെ കയറ്റി വിടുകയും ചെയ്യാം.

കേട്ടിട്ട് നടക്കാത്ത കാര്യമാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ ഇതിനുള്ള പരീക്ഷണങ്ങൾ ജപ്പാനിൽ തുടങ്ങിക്കഴിഞ്ഞു. ജപ്പാനിലെ ഷിസോക യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തുന്നത്. കാർബൺ നാനോ ട്യൂബ് ഉപയോഗിച്ചായിരിക്കും ഈ ആകാശക്കയർ നിർമ്മിക്കുക. ഇത് യാഥാർത്ഥ്യമായാൽ ബഹിരാകാശ വിക്ഷേപണങ്ങൾക്കുള്ള ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും..

Leave a Reply