ഒന്ന് നോക്കിയാൽ നമ്മൾക്ക് താല്പര്യമുള്ള വിഷയങ്ങളിലാണ് ഏറ്റവുമധികം മാർക്ക് ലഭിക്കുക. മാർക്ക് കുറയുന്നത് താല്പര്യം കുറഞ്ഞ വിഷയങ്ങളിൽ ആയിരിക്കും. അത് കൊണ്ട് തന്നെ അങ്ങനെയുള്ള വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുകയാണ് വേണ്ടത്.
താല്പര്യം കുറയുന്നതിന് കാര്യങ്ങൾ പലതാണ് . ക്ലാസ്സിൽ പഠിപ്പിക്കുന്നത് മനസിലാകാത്തത് കൊണ്ടാകാം, ചിലപ്പോൾ അധ്യാപകർ നേരെ ചൊവ്വേ പഠിപ്പിക്കാത്തതുമാകാം. അറിയാത്തതിനെ തേടിപ്പോകുക, താല്പര്യം ഉണ്ടാക്കുക.
കിട്ടാക്കനിയെന്ന് തോന്നുന്ന കണക്ക് പോലുള്ള വിഷയങ്ങളാണ് പ്രശ്നമെങ്കിൽ ചെയ്‌തു പഠിക്കാൻ സമയം കണ്ടെത്തുക. അത്തരം വിഷയങ്ങൾക്ക് കുറുക്കു വഴികൾ കണ്ടെത്തുക. ചരിത്രം പോലുള്ള വിഷയങ്ങൾക്ക് പുസ്തകങ്ങൾ വായിക്കുന്നത് ശീലമാക്കുക.
സംശയമുള്ള കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചു മനസിലാക്കാൻ ഒരു മടിയും തോന്നേണ്ടതില്ല. ടെക്സ്റ്റ് ബുക്കിൽനിന്നുള്ള കാര്യങ്ങൾ മാത്രമല്ല പരീക്ഷാപേപ്പറിൽ ഉണ്ടാകേണ്ടത് എന്ന് ഒരു നിർബന്ധവുമില്ല.